Kuwait
According to Meteorological Center, July will be hot in Kuwait
Kuwait

കുവൈത്തിൽ ജൂലൈ മാസത്തിൽ ചൂട് കടുക്കും

Web Desk
|
9 July 2024 2:57 PM GMT

കഴിഞ്ഞ വർഷം ജൂലൈ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസമായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ മാസത്തിൽ ചൂട് കടുക്കും. ഈ ആഴ്ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ലോകമെമ്പാടുമുള്ള ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കും ജൂലൈ മാസമെന്നാണ് കാലാവസഥാ ശാസ്ത്രജ്ഞരുടെ പ്രവചനം. കഴിഞ്ഞ വർഷം ജൂലൈ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസമായി നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിരുന്നു.

താപനില ഉയരുന്നത് തുടരുന്നതിനാൽ ഈ വർഷം ജൂലൈ കഴിഞ്ഞ വർഷത്തെ റെക്കോർഡിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകി.താപനില മുൻ വർഷത്തെ മറികടന്നാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചികയിലെത്തും. അതിനിടെ കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് സൂചനകൾ. താപനില 52 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുണ്ട്.

ഇന്ത്യൻ ന്യൂനമർദവുമായി ചേർന്ന് ഉയർന്ന മർദ്ദം കുവൈത്തിനെ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. ഇന്ന് മുതൽ താപനില ക്രമാതീതമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. നാളെ 49 ഡിഗ്രി സെൽഷ്യസിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ 52 ഡിഗ്രി സെൽഷ്യസിലും ഉയരുമെന്നാണ് സൂചന. പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും അൽ ഒതൈബി സ്വദേശികളോടും പ്രവാസികളോടും അഭ്യർഥിച്ചു.

Similar Posts