Kuwait
കുവൈത്തിൽ തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കാൻ നടപടി
Kuwait

കുവൈത്തിൽ തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കാൻ നടപടി

Web Desk
|
24 Sep 2021 5:54 PM GMT

വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാനാണ് നീക്കം

കുവൈത്തിൽ തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാനാണ് മാൻപവർ അതോറിറ്റിയുടെ നീക്കം.

1885 ജോബ് ടൈറ്റിലുകളാണ് തൊഴിൽ മന്ത്രാലയത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി തുടങ്ങിയ തൊഴിലുകൾക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്. യന്ത്രസാമഗ്രികളുടെ ഓപറേറ്റർമാർ, സെയിൽസ്മാൻ തുടങ്ങിയവർക്ക് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് വേണം.

ഡയറക്ടർ, എൻജിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജിയോളജിസ്റ്റ് തുടങ്ങിയവയ്ക്ക് ബിരുദത്തിൽ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണം. അതേസമയം അവിദഗ്ധ തൊഴിലുകൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല.

ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, റീട്ടയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തുടങ്ങിയ തൊഴിലുകൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുക. ഇതോടൊപ്പം എൺപതോളം പ്രൊഫഷനുകൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനും നീക്കമുണ്ട്. നിലവിൽ എൻജിനീയർ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ.

Related Tags :
Similar Posts