Kuwait
ഭൂകമ്പ ബാധിതർക്ക് സഹായം; കുവൈത്ത് ബൈ യുവർ സൈഡ് കാമ്പയിന് മികച്ച പ്രതികരണം
Kuwait

ഭൂകമ്പ ബാധിതർക്ക് സഹായം; 'കുവൈത്ത് ബൈ യുവർ സൈഡ്' കാമ്പയിന് മികച്ച പ്രതികരണം

Web Desk
|
12 Feb 2023 5:49 PM GMT

12 മണിക്കൂർ കൊണ്ട് 20.7 ദശലക്ഷം ദിനാർ സമാഹരിച്ചു.

കുവൈത്ത് സിറ്റി: തുർക്കിയിലെയും സിറിയയിലേയും ഭൂകമ്പ ബാധിതരെ സഹായിക്കാനായി കുവൈത്ത് നടത്തിയ 'കുവൈത്ത് ബൈ യുവർ സൈഡ്' കാമ്പയിന് മികച്ച പ്രതികരണം. 12 മണിക്കൂർ കൊണ്ട് 20.7 ദശലക്ഷം ദിനാർ സമാഹരിച്ചു. ശനിയാഴ്ച ഉച്ച മുതൽ അർധരാത്രി വരെയാണ് സംഭാവനകൾ സ്വീകരിച്ചത്.

കാമ്പയിനിലേക്ക് നിരവധി പേരാണ് സഹായവുമായി എത്തിയത്. ഒരു ലക്ഷത്തിലേറെ പേരും നിരവധി സ്ഥാപനങ്ങളും ചാരിറ്റി സംഘടനകളും കാമ്പയിനിലേക്ക് സംഭാവന നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സഹകരണത്തോടെ സാമൂഹികകാര്യ മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിച്ചത്.

സംഭാവനകൾ ശേഖരിക്കാൻ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. സിറിയിലും തുർക്കിയിലും ആയിരങ്ങൾ കൊല്ലപ്പെടുകയും കെട്ടിടങ്ങളും വീടുകളും തകരുകയും ചെയ്ത ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവരുടെ ദുരിതം ലഘൂകരിക്കാനാണ് കാമ്പയിൻ നടത്തിയതെന്ന് സാമൂഹിക കാര്യ-വനിത ശിശുക്ഷേമ മന്ത്രി മായ് അൽ ബാഗ്‍ലി പറഞ്ഞു.

ഭൂകമ്പം ബാധിച്ച തുർക്കി, സിറിയ എന്നിവക്ക് അടിയന്തര സഹായം എത്തിക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നേരത്തെ ഉത്തവിട്ടിരുന്നു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി 2,50,000 ദിനാർ സംഭാവന നൽകി.

Similar Posts