Kuwait
Air India strike; Non-resident organizations protesting the travel woes of non-residents
Kuwait

എയർ ഇന്ത്യ സമരം; പ്രവാസികൾക്കുണ്ടായ യാത്രദുരിതത്തിൽ പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ

Web Desk
|
10 May 2024 6:02 PM GMT

കുവൈത്ത് സിറ്റി: മിന്നൽ പണിമുടക്ക് മൂലം പ്രവാസികൾ ദുരിതത്തിലായതായും അപ്രതീക്ഷിതമായി സംഭവിച്ച യാത്രാമുടക്ക് മൂലം ജോലിയും ജീവിതവും മുടങ്ങിപ്പോയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാസർകോട് ജില്ല അസോസിയേഷൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വിമാനങ്ങൾ എല്ലാം നിർത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്ന് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഒ.ഐ.സി.സി കുവൈത്ത് ആവശ്യപ്പെട്ടു. പ്രവാസി യാത്രക്കാർക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ ആവശ്യപ്പെട്ടു. സർവിസ് റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് നടപടികളിൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ ആവശ്യപ്പെട്ടു.

Similar Posts