Kuwait
കുവൈത്തില്‍ സബ്‌സിഡി ഭക്ഷണസാധനങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
Kuwait

കുവൈത്തില്‍ സബ്‌സിഡി ഭക്ഷണസാധനങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

Web Desk
|
12 Aug 2023 4:28 AM GMT

കുവൈത്തില്‍ വൻതോതിൽ സബ്‌സിഡി ഭക്ഷണസാധനങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. അഞ്ച് ടണ്ണോളം റേഷന്‍ സബ്‌സിഡി ഭക്ഷണം ഏഷ്യൻ പ്രവാസിയും സംഘവും കടത്തിയതായി സിറ്റി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

മോഷണത്തിന് കൂട്ടുനിന്നവരെയും മറ്റു പ്രതികളെയും കണ്ടെത്തുന്നതിന് അറസ്റ്റിലായ ആളെ ചോദ്യം ചെയ്തു വരികയാണ്. കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി.പ്രതിയെ പിടികൂടിയ ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.

Similar Posts