Kuwait
Kuwait
പൊലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ അറസ്റ്റ് ചെയ്തു
![](/images/authorplaceholder.jpg?type=1&v=2)
28 Feb 2023 6:59 AM GMT
കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ പൊലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
പൊലീസ് പട്രോളിങ് വാഹനത്തിന് നേരെ പ്രവാസി വാട്ടർ ബലൂൺ എറിയുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അറസ്റ്റു ചെയ്ത പ്രവാസിയെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇയാളെ ഉടന്‍ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.