Kuwait
Ministry of Justice has launched the service of providing Certificate of No Appeal through Sahel App.
Kuwait

സഹൽ ആപ്പ് വഴി 'സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ'; സേവനം ആരംഭിച്ച് നീതിന്യായ മന്ത്രാലയം

Web Desk
|
5 Jun 2024 9:46 AM GMT

അപേക്ഷകർക്ക് തങ്ങളുടെ കേസുകളിൽ അപ്പീലില്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നേടാം

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി 'സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ' നൽകുന്ന സേവനം നീതിന്യായ മന്ത്രാലയം ആരംഭിച്ചു. പ്രാഥമിക വിധി പുറപ്പെടുവിക്കുകയും അപ്പീൽ നൽകാതിരിക്കുകയും ചെയ്ത കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഈ സേവനം അപേക്ഷകർക്ക് അവസരം ഒരുക്കും. ആവശ്യമായ ഫീസ് അടച്ചാൽ അപേക്ഷകർക്ക് അവരുടെ കേസുകളിൽ അപ്പീലുകൾ ഇല്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നേടാനും കഴിയും. നീതിന്യായ മന്ത്രാലയവും ഔഖാഫ് ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയവും ഡിജിറ്റൽ രംഗത്ത് നടത്തുന്ന സുപ്രധാനമായ മുന്നേറ്റത്തിന്റെ ഭാഗമായ 'സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ' സേവനം ഡോ. മുഹമ്മദ് അൽവാസ്മിയാണ് ലോഞ്ച് ചെയ്തത്.

സഹൽ ആപ്ലിക്കേഷൻ വഴിയുള്ള 'സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ' സേവനം ഉപയോഗിച്ച് വ്യക്തികൾക്ക് അവരുടെ നിയമപരമായ കാര്യങ്ങൾ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും ആവശ്യമായ ഡോക്യുമെന്റേഷൻ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നേടാനും കഴിയും. വിവിധ ഭരണ മേഖലകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം സംരംഭങ്ങൾ.

Similar Posts