Kuwait
ജനവാസ മേഖലകളിൽ നിന്ന് പരാതി; കുവൈത്തിൽ കഴിഞ്ഞ വർഷം 6500 തെരുവ് നായകളെ പിടികൂടി
Kuwait

ജനവാസ മേഖലകളിൽ നിന്ന് പരാതി; കുവൈത്തിൽ കഴിഞ്ഞ വർഷം 6500 തെരുവ് നായകളെ പിടികൂടി

Web Desk
|
14 Sep 2024 9:05 AM GMT

പൊതുജനങ്ങൾക്ക് +965 56575070 എന്ന നമ്പറിൽ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെട്ട് പരാതികൾ നൽകാം

കുവൈത്ത് സിറ്റി: വിവിധ റസിഡൻഷ്യൽ ഏരിയകളിൽ നിന്നുള്ള പരാതികളെത്തുടർന്ന് കഴിഞ്ഞ വർഷം 6,500 തെരുവ് നായ്ക്കളെ പിടികൂടിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്സിലെ മൃഗാരോഗ്യ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ ബദൽ പറഞ്ഞു. അലഞ്ഞുതിരിയുന്ന നായ്ക്കളെ മൃഗസംരക്ഷണ നിയമം അനുസരിച്ചാണ് പിടികൂടുന്നത്. തെരുവ് നായ്ക്കൾക്കായി ഫഹാഹീലിലും ആറാം റിംഗ് റോഡിലുമായി അതോറിറ്റിക്ക് രണ്ട് സങ്കേതങ്ങളുണ്ടെന്നും അബ്ദുല്ല അൽ ബദൽ വ്യക്തമാക്കി.

പിടികൂടിയ നായ്ക്കളിൽ ചിലതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം ആളുകൾ ദത്തെടുക്കാറുണ്ടെന്നും ബാക്കിയുള്ളവയെ വന്ധ്യംകരണം നടത്തിയ ശേഷം വീണ്ടും കാട്ടിൽ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. പൊതുജനങ്ങൾക്ക് +965 56575070 എന്ന നമ്പറിൽ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെട്ട് പരാതികൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Tags :
Similar Posts