Kuwait
December 31, January 1 public holiday in Kuwait
Kuwait

പുതുവർഷം: കുവൈത്തിൽ ഡിസംബർ 31, ജനുവരി ഒന്ന് പൊതു അവധി

Web Desk
|
21 Nov 2023 2:32 PM GMT

പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31, ജനുവരി ഒന്ന് എന്നിവ പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി അവധികൾ കൂടി വരുന്നതോടെ ഫലത്തിൽ ജീവനക്കാർക്ക് നാലുദിവസം തുടർച്ചയായ അവധി ലഭിക്കും. അതേസമയം, പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. ഇത്തരം സഥാപനങ്ങളിലെ ജീവനക്കാരുടെ അവധി സ്ഥാപന മേധാവികൾക്ക് നിർണയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Related Tags :
Similar Posts