ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഡിസ്കവർ അമേരിക്ക'ക്ക് തുടക്കമായി
|അമേരിക്കൻ ഉൽപ്പന്നങ്ങളെ അടുത്തറിയാൻ ഉപഭോക്താൾക്ക് അവസരം നൽകി കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഡിസ്കവർ അമേരിക്കക്ക് തുടക്കമായി. കുവൈത്തിലെ ലുലു ശാഖകളിൽ നവംബർ 15 വരെ നടക്കുന്ന കാമ്പയിനുകളിൽ യു.എസിൽനിന്നുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഡിസ്കവർ അമേരിക്കയുടെ ഉദ്ഘാടനം ഖുറൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ യു.എസ് എംബസ്സി ചാർജ് ദി അഫേഴ്സ് ജെയിംസ് ഹോൽത്സ്നൈടർ നിർവ്വഹിച്ചു.
ലുലു കുവൈത്ത് റീജ്യണൽ ഡയരക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയിൽനിന്നുള്ള വിവിധ ഉത്പന്നങ്ങൾ കാമ്പയിനിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കൻ പാചക രുചികളും വിവിധ രീതികളും അടുത്തറിയാനുള്ള മികച്ച അവസരമാണ് ഡിസ്കവർ അമേരിക്കയിലൂടെ ഉപഭോക്താൾക്ക് കൈവന്നിരിക്കുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു.