Kuwait
കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്
Kuwait

കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ്

Web Desk
|
29 May 2022 3:16 PM GMT

കുവൈത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും പൊടിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വിഭാഗം. നാളെ വൈകുന്നേരത്തോടെ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

കാഴ്ചപരിധി കുറയുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ പൊടി വ്യാപിക്കുമെന്നും മെറ്റീരിയോളജി വകുപ്പ് അറിയിച്ചു. തിരമാലകള്‍ ആറടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മറൈന്‍ ഫോര്‍കാസ്റ്റിങ് വിഭാഗവും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു തിങ്കളാഴ്ചകളിലും ശക്തമായ പൊടിക്കാറ്റ് കാരണം വ്യോമഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു.

Similar Posts