Kuwait
Kuwait
ട്രംപിനെ ഫോൺ വിളിച്ച് അഭിനന്ദിച്ച് കുവൈത്ത് അമീർ; പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു
|20 Nov 2024 8:27 AM GMT
സാമ്പത്തിക, സുരക്ഷാ, സൈനിക മേഖലകളിൽ തന്ത്രപരമായ ബന്ധങ്ങൾ നേതാക്കൾ ചർച്ച ചെയ്തു
കുവൈത്ത് സിറ്റി: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ചൊവ്വാഴ്ച ഫോൺ വിളിച്ച് അഭിനന്ദിച്ചു. സാമ്പത്തിക, സുരക്ഷാ, സൈനിക മേഖലകളിൽ കുവൈത്തും യുഎസും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്ത പ്രതിബദ്ധതയും ഇരുനേതാക്കളും പ്രകടിപ്പിച്ചു. പരസ്പര പ്രാധാന്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സംഭാഷണത്തിനിടയിൽ ചർച്ചയായി. കൂടാതെ കുവൈത്ത് സന്ദർശിക്കാൻ ട്രംപിനെ അമീർ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അതേസമയം അമീറിന്റെ അഭിനന്ദനങ്ങൾക്ക് ട്രംപ് നന്ദി രേഖപ്പെടുത്തുകയും കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യുഎസ് പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. അമീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.