Kuwait
Kuwait
നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി
|13 May 2023 1:44 AM GMT
ഏത് വിഷയത്തിലായാലും നിയമം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന MOI ഓഫീസർമാരുടെ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന അപകടങ്ങളും വെല്ലുവിളികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനുണ്ട്.
സ്ഥാനക്കയറ്റം ലഭിച്ച ഓഫീസർമാരെ അഭിനന്ദിച്ച ഷെയ്ഖ് തലാൽ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി. പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയർമാർക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ആശംസകൾ നേർന്നു.