Kuwait
Immoral activities
Kuwait

കുവൈത്തില്‍ അനാശ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രവാസികളെ പിടികൂടി

Web Desk
|
6 July 2023 4:33 AM GMT

കുവൈത്തില്‍ അനാശ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 15 പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനക്കിടെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഇവരെ അറസ്റ്റു ചെയ്തത്.

സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഒന്നിലധികം അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ അധാർമിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരുന്നത്.

നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

Similar Posts