Kuwait
Expatriates
Kuwait

പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതി-ജല ബിൽ അടക്കണമെന്ന് മന്ത്രാലയം

Web Desk
|
24 Aug 2023 3:49 AM GMT

കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതി-ജല ഉപഭോഗ ബിൽ അടക്കണമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ജല-വൈദ്യതി കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, ജല - വൈദ്യത ഓഫീസുകള്‍ വഴിയും പേയ്‌മെന്റുകൾ അടക്കാം.

സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ നീക്കം. നേരത്തെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴകൾ അടക്കണമെന്ന നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു.

ട്രാഫിക് പിഴ ഇനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം മാത്രമായി ഒരു ലക്ഷത്തിൽ അധികം ദിനാറാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാരിൽ നിന്നും പിരിച്ചെടുത്തത്. അതിനിടെ അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്.

Similar Posts