കുവൈത്തിലെ കാര്‍ റെന്റ് ഷോപ്പുകളില്‍ വ്യാപക പരിശോധന; ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
|ഫര്‍വാനിയ ഗവര്‍ണറേറ്റിലെ നിരവധി കാര്‍ റെന്റ് ഷോപ്പുകളില്‍ കുവൈത്ത് ആഭ്യന്തര-വാണിജ്യ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന നടന്നു. നിയമലംഘനങ്ങള്‍ നടത്തിയ ചില സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനാ കാമ്പെയ്നിലൂടെ നിരവധി ലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കാര്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കണം, അറ്റകുറ്റപ്പണികളുടെ രേഖകളും, സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ലൈസന്‍സുകളും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഗ്യാരണ്ടിയായി ഒപ്പിടുന്ന രേഖകകള്‍ നിര്‍ബന്ധമാണ്. നിയമപ്രകാരമുള്ള വാടക കരാര്‍ മാത്രമേ വാടക രേഖയായി പരിഗണിക്കുകയൊള്ളുവെന്നും മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.