Kuwait
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വർധിക്കുന്നു; വിപുലമായ പരിശോധനക്ക് ഒരുങ്ങി കുവൈത്ത്
Kuwait

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വർധിക്കുന്നു; വിപുലമായ പരിശോധനക്ക് ഒരുങ്ങി കുവൈത്ത്

Web Desk
|
21 Dec 2022 5:25 PM GMT

രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിപുലമായ പരിശോധനക്ക് ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍ ‍. രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടതിന് പിന്നാലെ വ്യാപകമായ പരിശോധനക്ക് ഒരുങ്ങി അധികൃതര്‍. സര്‍ക്കാര്‍, പൊതുമേഖല സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലി തസ്തികളില്‍ പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തുവാനും ആലോചിക്കുന്നതായി സൂചനകളുണ്ട്.

നേരത്തെ ദേശീയ അസംബ്ലി അന്വേഷണ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നുറോളം സ്വദേശി ജീവനക്കാരില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ സഹായിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയാതായും സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

Similar Posts