Kuwait
ഫൈബർ ഒപ്റ്റിക് കേബിൾ മുറിഞ്ഞ്   സേവനങ്ങൾ തടസ്സപ്പെട്ടു
Kuwait

ഫൈബർ ഒപ്റ്റിക് കേബിൾ മുറിഞ്ഞ് സേവനങ്ങൾ തടസ്സപ്പെട്ടു

Web Desk
|
14 Sep 2022 5:34 AM GMT

കുവൈത്തിൽ ഫൈബർ ഒപ്റ്റിക് കേബിൾ മുറിഞ്ഞതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ സേവനങ്ങൾ തടസ്സപ്പെട്ടതായി പാസി അധികൃതർ അറിയിച്ചു. സൗത്ത് സുറയിൽ പാസിയുടെ കെട്ടിടത്തിലേക്കുള്ള ഫൈബർ കേബിൾ ബന്ധമാണ് തടസ്സപ്പെട്ടത്.

ഫൈബർ തകരാർ കാരണം സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിലെ നിരവധി സേവനങ്ങൾക്കാണ് കാലതാമസം നേരിടുന്നത്. പ്രവർത്തനം പുഃനസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും പെട്ടെന്ന് തന്നെ പൂർവ്വസ്ഥിതിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാസി അധികൃതർ അറിയിച്ചു.

Similar Posts