Kuwait
ശ്മാശാനങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ചിത്രീകരണം വിലക്കി
Kuwait

ശ്മാശാനങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ചിത്രീകരണം വിലക്കി

Web Desk
|
16 March 2022 8:37 AM GMT

അനുമതി കൂടാതെ ചടങ്ങുകളുടെ ഫോട്ടോ, വിഡീയോ എന്നിവ പകർത്തുന്നവരിൽ നിന്ന് 5000 ദിനാർ വരെ പിഴ ഈടാക്കും

കുവൈത്തിൽ ശ്മാശാനങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ചിത്രീകരണം വിലക്കി മുനിസിപ്പാലിറ്റി. അനുമതി കൂടാതെ ഖബറടക്ക ചടങ്ങുകളുടെ ഫോട്ടോ , വിഡീയോ എന്നിവ പകർത്തുന്നവരിൽ നിന്ന് 5000 ദിനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്ത് മുനിസിപ്പാലിറ്റി ഫ്യൂണറൽ അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ് മേധാവി ഡോ ഫൈസൽ അൽ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോൺ ഉപയോഗിച്ചോ , പ്രൊഫഷനല്‍ ക്യാമറകള്‍ ഉപയോഗിച്ചോ സംസ്ക്കാരച്ചടങ്ങുകൾ പകർത്തുന്നത് വിലക്കിക്കൊണ്ട് മുനിസിപ്പൽ ചട്ടങ്ങൾ നിലനിൽക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു .

രാജ്യത്തെ പ്രമുഖരുടെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ വ്‌ളോഗർമാർ ഉൾപ്പെടെ വലിയ ആൾകൂട്ടം എത്തുതായി ഡോ. ഫൈസൽ അൽ അവാദി ചൂണ്ടിക്കാട്ടി . ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് വലിയ മാനസിക പ്രയാസത്തിനു കാരണമാകുന്നുണ്ട്‌. ഈ പ്രവണത മൃതദേഹത്തോടുള്ള അനാദരവും സ്വകാര്യതയുടെ ലംഘനവുമാണ്. ശ്മാശാനങ്ങളിൽ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ നിയമനടപടികൾ കർശനമാക്കും . ഖബറടക്ക ചടങ്ങുകളുടെ പവിത്രത സംരക്ഷിക്കുവാന്‍ മുനിസിപ്പലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഫൈസൽ അൽ അവാദി കൂട്ടിച്ചേർത്തു.

Similar Posts