Kuwait
കുവൈത്ത് മുന്‍ അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മലയാളി സംഘടനകളും
Kuwait

കുവൈത്ത് മുന്‍ അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മലയാളി സംഘടനകളും

Web Desk
|
17 Dec 2023 7:06 PM GMT

സ്വദേശികൾകൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും വലിയ പരിഗണന നൽകിയ വ്യക്തിയായിരുന്നു അന്തരിച്ച അമീറെന്ന് വിവിധ സംഘടന നേതാക്കൾ ചൂണ്ടികാട്ടി

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അഹ്മദ് അസ്സബാഹിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളി സംഘടനകളും. സ്വദേശികൾകൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും വലിയ പരിഗണന നൽകിയ വ്യക്തിയായിരുന്നു അന്തരിച്ച അമീറെന്ന് വിവിധ സംഘടന നേതാക്കൾ ചൂണ്ടികാട്ടി. അമീർ ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ശൈഖ് നവാഫിന്റെ നിര്യാണം അറബ് മേഖലക്ക് തീരാ നഷ്ടമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അമീറിന്‍റെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.കുടുംബത്തിന്റെയും കുവൈത്ത് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.ഐ.ജി അറിയിച്ചു. മനുഷ്യത്വത്തിന്‌ വലിയ പരിഗണ നൽകിയ അറബ് ലോകത്തെ സമാധാന ദൂതനായിരുന്നു ശൈഖ് നവാഫെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചൂണ്ടികാട്ടി. ശൈഖ് നവാഫ് അഹ്മദ് അസ്സബാഹിന്റെ നിര്യാണം കുവൈത്തിനും അറബ് ഇസ്ലാമിക സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് ഹുദ സെന്റർ കെ.എൻ.എം വ്യക്തമാക്കി. അമീറിന്റെ നിര്യാണത്തിലൂടെ അറബ് മേഖലയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് പി.സി.എഫ് കുവൈത്ത് പറഞ്ഞു.

ജന്മനാടിന്റെയും അറബ്-ഇസ്ലാമിക രാഷ്ട്രത്തിന്റെയും സേവനത്തിൽ ജീവിതം സമർപ്പിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ പറഞ്ഞു. ശൈഖ് നവാഫ് അഹ്മദ് അസ്സബാഹിന്റെ നിര്യാണത്തിൽ ജില്ലാ അസ്സോസ്സിയേഷനുകളായ കോഴിക്കോട് ജില്ല അസോസിയേഷൻ,കോഴിക്കോട് ജില്ല എൻ.ആർ ഐ അസോസിയേഷൻ,ടെക്സാസ് കുവൈത്ത് ,കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ,തൃശ്ശൂർ അസോസിയേഷൻ എന്നീവരും ജനത കൾച്ചറൽ സെന്റർ,കേരള പ്രവാസി അസോസിയേഷൻ,കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ,തിരുവല്ല പ്രവാസി അസോസിയേഷൻ എന്നിവരും അനുശോചിച്ചു.



Similar Posts