Kuwait
Four people arrested with drugs in Kuwait
Kuwait

ലഹരിമരുന്നുമായി നാല് പേർ കുവൈത്തിൽ പിടിയിൽ

Web Desk
|
13 May 2024 11:51 AM GMT

അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള പൊതു സുരക്ഷാ വിഭാഗമാണ് പ്രതികളെ പിടികൂടിയത്

കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി നാല് പേർ കുവൈത്തിൽ പിടിയിൽ. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള പൊതു സുരക്ഷാ വിഭാഗമാണ് വിവിധ സംഭവങ്ങളിലായി പ്രതികളെ പിടികൂടിയത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി പിടിയിലായവരിൽനിന്ന് 2,811 സൈക്കോട്രോപിക് ഗുളികകൾ, മയക്കുമരുന്നുള്ളതായി സംശയിക്കുന്ന ആറ് ബാഗുകൾ, അനധികൃത വിൽപ്പനയിൽ നിന്നുള്ള വരുമാനമെന്ന് കരുതപ്പെടുന്നു പണം എന്നിവ കണ്ടെത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് അറസ്റ്റും പിടിച്ചെടുക്കലുകളും സ്ഥിരീകരിച്ചു. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഭീഷണിയെ ചെറുക്കുന്നതിനുള്ള സുരക്ഷാ ഏജൻസികളുടെ പ്രതിബദ്ധതയും ഉയർത്തിക്കാട്ടി. കുറ്റാരോപിതരായ വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Similar Posts