Kuwait
കുവൈത്തിൽ അത്യാഹിത കേസുകളിൽ   എല്ലാവർക്കും സൗജന്യ ചികിത്സ
Kuwait

കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാവർക്കും സൗജന്യ ചികിത്സ

Web Desk
|
11 Jan 2023 3:37 AM GMT

കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പ്രൊട്ടോക്കോൾ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Similar Posts