ജിസിസി റെയിൽ പദ്ധതി പുരോഗമിക്കുന്നു; 2028 ൽ സര്‍വീസ് ആരംഭിക്കാന്‍ സാധ്യത
|ജിസിസി റെയിൽ പദ്ധതി പുരോഗമിക്കുകയാണെന്നും 2028 ൽ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ജനറൽ ഡയറക്ടർ ഖാലിദ് ദാവി അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട നടപടികള്‍ നടന്ന് വരികയാണ്. വിദഗ്ധ സമതി ടെക്നിക്കൽ ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ തന്നെ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും.
ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2117 കിലോമീറ്റര്‍ ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. മേഖലയിലെ 6 രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജിസിസി റെയിൽ സർവീസ്.