Kuwait
Kuwait
മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും
|14 Nov 2023 2:01 AM GMT
ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം.
കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ കൂടിയ അളവിൽ കൈവശം വച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷനോട് ആവശ്യപ്പെട്ടു.
കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം യൂണിയൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഔദ്യോഗിക കത്ത് അയച്ചു.
നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്നുള്ള ഒരു ഉൽപ്പന്നവും വിൽക്കരുതെന്ന് സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.