Kuwait
ഗൾഫ് ബാങ്ക് എട്ടാമത് വാർഷിക മാരത്തണ്‍ സംഘടിപ്പിച്ചു
Kuwait

ഗൾഫ് ബാങ്ക് എട്ടാമത് വാർഷിക മാരത്തണ്‍ സംഘടിപ്പിച്ചു

Web Desk
|
27 Nov 2022 7:09 PM GMT

ആയിരക്കണക്കിന് പേര്‍ പങ്കാളികളായി

കുവൈത്ത്: ഗൾഫ് ബാങ്ക് എട്ടാമത് വാർഷിക മാരത്തണ്‍ സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. പൊതു ജനങ്ങളുടെ നിറഞ്ഞ പങ്കാളിത്തവും ആവേശവും കൊണ്ട് ശ്രദ്ധേയമായ മാരത്തണിൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റും സമീപ റോഡുകളും ഓട്ടക്കാരെ കൊണ്ട് നിറഞ്ഞു.

വിവിധ പ്രായക്കാര്‍ക്കായി 5 കിലോമീറ്റർ, 10 കിലോമീറ്റർ, ഹാഫ് മാരത്തൺ 21 കിലോമീറ്റർ, ഫുൾ മാരത്തൺ. 42 കി.മീ എന്നിങ്ങനെ നാലു മത്സരവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് മാനസിക, ശാരീരിക ആരോഗ്യം പരിരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന മാരത്തോണ്‍ സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന 'ഗൾഫ് ബാങ്ക് 642 മാരത്തണ്‍' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഇവൻറുകളിലൊന്നാണ് ഗൾഫ് ബാങ്ക് മാരത്തോണ്‍. അന്താരാഷ്ട്ര അംഗീകാരമുള്ള കുവൈത്തിലെ ആദ്യ റോഡ് കൂട്ടയോട്ടമാണിത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഇടവേള വന്നതൊഴിച്ചാൽ എട്ടാമത്തെ വർഷമാണ് വിജയകരമായി മാരത്തണ്‍ നടത്തുന്നത്. ഭാരോദ്വഹന മത്സരവും മറ്റു കായിക പ്രവർത്തനങ്ങളും ചടങ്ങിന്‍റെ ഭാഗമായി നടന്നു. മത്സര വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Tags :
Similar Posts