Kuwait
ഗൾഫ് മാധ്യമം എജുകഫെക്ക് നാളെ കുവൈത്തിൽ തുടക്കമാകും
Kuwait

'ഗൾഫ് മാധ്യമം എജുകഫെ'ക്ക് നാളെ കുവൈത്തിൽ തുടക്കമാകും

Web Desk
|
1 Feb 2024 7:19 PM GMT

രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം എജുകഫെ'ക്ക് നാളെ കുവൈത്തിൽ തുടക്കമാകും. പരിപാടിയില്‍ പങ്കെടുക്കാനായി അതിഥികളും വിദ്യഭ്യാസ പ്രവര്‍ത്തകരും കുവൈത്തില്‍ എത്തിത്തുടങ്ങി. അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ സ്കൂളിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന 'എജുകഫേ'യിൽ നൂറുക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും.

വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവയും സംഘടിപ്പിക്കും. വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും പരിപാടിയില്‍ സമ്മാനിക്കും. മമ്ത മോഹൻദാസ്, ആരതി സി രാജരത്നം, മെന്റലിസ്റ്റ് ആദി, ഡോക്ടർ മാണി പോൾ, മഹറൂഫ് സി.എ എന്നിവർ 'എജു കഫേ'യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.

നാളെ വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി പത്തുവരെയുമാണ് 'എജുകഫേ'. രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

Summary: 'Gulf Madhyamam Educafe', the largest Indian education and career fair in the Gulf region, kicks off tomorrow in Kuwait

Similar Posts