Kuwait
അനധികൃത ചികിത്സയും മരുന്ന് വിൽപ്പനയും;   വിദേശികൾ പിടിയിൽ
Kuwait

അനധികൃത ചികിത്സയും മരുന്ന് വിൽപ്പനയും; വിദേശികൾ പിടിയിൽ

Web Desk
|
14 Oct 2022 8:20 AM GMT

കുവൈത്തിൽ ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി മരുന്ന് വിൽപ്പനയും ചികിത്സയും നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയരക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ തറവ അറിയിച്ചു.

മരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ധാരാളം മരുന്നുകൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കുറ്റം സമ്മതിച്ച പ്രതികളെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് സർക്കാർ ആശുപത്രികളിലും അംഗീകൃത മെഡിക്കൽ സ്റ്റോറുകളിലും മാത്രമാണ് മരുന്നുകൾക്ക് വിൽപ്പന അനുമതിയുള്ളൂ.

Similar Posts