Kuwait
കോവിഡ് കാല സഹായത്തിന് പ്രത്യുപകാരം;   കുവൈത്തിന് ആവശ്യമായതെല്ലാം നല്‍കാമെന്ന് ഇന്ത്യ
Kuwait

കോവിഡ് കാല സഹായത്തിന് പ്രത്യുപകാരം; കുവൈത്തിന് ആവശ്യമായതെല്ലാം നല്‍കാമെന്ന് ഇന്ത്യ

Web Desk
|
16 Jun 2022 10:21 AM GMT

കയറ്റുമതി നിരോധിച്ച ഗോതമ്പ് ഉള്‍പ്പെടെ, കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും നല്‍കാന്‍ ഇന്ത്യ പൂര്‍ണ സന്നദ്ധത അറിയിച്ചതായി അല്‍-റായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഇക്കാര്യം കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഫഹദ് അല്‍ ശരീആനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഇന്ത്യയിലെ ആശുപത്രികള്‍ അനുഭവിച്ച ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരത്തിലധികം സിലിണ്ടറുകളും കുവൈത്ത് ഇന്ത്യയിലേക്ക് അയച്ചിരുന്നു.

ഈ സഹായം മുന്‍നിര്‍ത്തിയാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍നിന്ന് കുവൈത്തിനെ ഒഴിവാക്കുന്നതുള്‍പ്പെടെ, രാജ്യം അനുവദിക്കുന്ന എല്ലാ സാധനങ്ങളും നല്‍കി കുവൈത്തിന് പിന്തുണ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം.

Similar Posts