Kuwait
Indian Embassy
Kuwait

പ്രവാസികൾക്കായി ജഹ്റയിൽ പ്രത്യേക കോൺസുലർ ക്യാമ്പുമായി ഇന്ത്യന്‍ എംബസി

Web Desk
|
21 March 2023 7:37 AM GMT

സർട്ടിഫിക്കറ്റുകളും രേഖകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തു വാങ്ങാം

കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഇന്ത്യൻ പ്രവാസികൾക്കായി ജഹ്റയിൽ മാർച്ച് 31 ന് പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെയാണ് ക്യാമ്പ്.

എംബസ്സിയുടെ വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. രേഖകളും, സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തു വാങ്ങാം.

സേവനങ്ങൾക്കായി പിന്നീട് എംബസിയെ സമീപിക്കേണ്ടതില്ല. ക്യാമ്പിൽ കാശ് പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ എന്നും എംബസി അധികൃതർ അറിയിച്ചു.

Similar Posts