Kuwait
Kuwait
ഇന്ത്യൻ കമ്പനികൾക്കായി ഇന്ത്യൻ എംബസി പരിശീലന സെമിനാർ സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
1 Jun 2023 10:57 AM GMT
കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്പനികൾക്കായി പരിശീലന സെമിനാർ സംഘടിപ്പിച്ചു. ‘കുവൈത്തിൽ ബിസിനസ് ചെയ്യാം’ എന്ന പേരിൽ എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ വിദഗ്ധ കൺസൽട്ടന്റുമാരും നിയമവിദഗ്ധരും, കുവൈത്തിൽ നിന്നും ബിസിനസ് സംരഭങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഗൾഫ് മേഖലയിൽ ബിസിനസ് വികസിപ്പിക്കുന്നവർ കുവൈത്തിനെ വലിയ സാധ്യതയായി കാണണമെന്ന് ഇന്ത്യൻ കമ്പനികളോട് അംബാസഡർ ഡോ. ആദർശ് സ്വൈക ആവശ്യപ്പെട്ടു.
പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നിയമവിദഗ്ധർ ഉത്തരം നൽകി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സ്മിതാ പാട്ടീൽ പ്രഭാഷകർക്കും പങ്കെടുത്തവർക്കും നന്ദി പറഞ്ഞു. ഇന്ത്യയിൽ നിന്നും കുവൈത്തിൽ നിന്നുമായി 200ലധികം പേർ സെമിനാറിൽ പങ്കെടുത്തു.