Kuwait
വിലക്കയറ്റം തടയാനായി കുവൈത്തില്‍  വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്ക്
Kuwait

വിലക്കയറ്റം തടയാനായി കുവൈത്തില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്ക്

Web Desk
|
19 May 2022 7:50 AM GMT

കുവൈത്തില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തി. ശീതീകരിച്ച കോഴിയിറച്ചി, സസ്യ എണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക് ബാധകമാക്കിയിരിക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷനാണ് കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

കയറ്റുമതി വിലക്കുള്ള ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ വിവിധ കര അതിര്‍ത്തികളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts