Kuwait
Kuwait cancelled three lakh driving licenses in four years
Kuwait

നാല് വർഷത്തിനിടെ മൂന്ന് ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി കുവൈത്ത്‌

Web Desk
|
16 Nov 2023 7:08 PM GMT

ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാത്ത പ്രവാസികൾക്കും ഗൾഫ് പൗരന്മാർക്കും യാത്ര നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് 65 ലക്ഷം ദിനാർ പിരിച്ചെടുത്തതായാണ് അധികൃതർ അറിയിക്കുന്നത്

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൂന്ന് ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി അധികൃതർ. മരണപ്പെട്ടവരും പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയവരും നാട് കടത്തപ്പെട്ടവരും ഇതിൽ ഉൾപ്പെടും.

2020-ൽ അരലക്ഷവും , 2021-ൽ 88,925 ലൈസൻസുകളും,2022-ൽ ഒരു ലക്ഷവും, 2023-ൽ 53,083 ഡ്രൈവിംഗ് ലൈസൻസുകളുമാണ് റദ്ദ് ചെയ്തത്. അതിനിടെ കുവൈത്തിൽ പതിനേഴര ലക്ഷത്തോളം ട്രാഫിക് ലംഘന പിഴകൾ അടക്കാൻ ബാക്കിയുള്ളതായി ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ് അൽ ഒതൈബി പറഞ്ഞു. ഉപഭോക്താക്കൾ അടക്കുവാനുള്ള ആകെ പിഴ തുക 44 മില്യണിലേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാത്ത പ്രവാസികൾക്കും ഗൾഫ് പൗരന്മാർക്കും യാത്ര നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് 65 ലക്ഷം ദിനാർ പിരിച്ചെടുത്തതായാണ് അധികൃതർ അറിയിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകളാണ് നൽകിയിരിക്കുന്നത് . ഇവയിൽ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ വിദേശികളുടെ പേരിലാണുള്ളത്.

Similar Posts