Kuwait
The country has reserves of essential food and non-food products: Kuwait Ministry of Commerce
Kuwait

ജീവിതച്ചെലവ് റാങ്കിംഗ്: കുവൈത്ത് സിറ്റി 119ാമത്

Web Desk
|
19 Jun 2024 12:06 PM GMT

2023ൽ 131ാമതായിരുന്നു നഗരം

കുവൈത്ത് സിറ്റി: 2024ലെ മെർസേഴ്സ് കോസ്റ്റ് ഓഫ് ലിവിംഗ് (ജീവിതച്ചെലവ് ) സിറ്റി റാങ്കിംഗിൽ കുവൈത്ത സിറ്റി 119ാം സ്ഥാനത്ത്. 2023ൽ 131-ാം സ്ഥാനത്തായിരുന്നു നഗരം. ലോകമെമ്പാടുമുള്ള 226 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് മെർസർ റാങ്കിംഗ് നടത്തിയത്.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ നഗരങ്ങളിൽ ദുബൈയാണ് ഒന്നാമതുള്ളത്. അന്താരാഷ്ട്ര തലത്തിൽ 15ാം സ്ഥാനത്താണ് നഗരം. ലോക റാങ്കിങ്ങിൽ 43ാം സ്ഥാനത്തുള്ള അബൂദബി, 90ാം സ്ഥാനത്തുള്ള റിയാദ്, 97ാം സ്ഥാനത്തുള്ള ജിദ്ദ, 110ാം സ്ഥാനത്തുള്ള മനാമ, 119ാം സ്ഥാനത്തുള്ള കുവൈത്ത് സിറ്റി, 121ാം സ്ഥാനത്തുള്ള ദോഹ എന്നിവയാണ് ദുബൈക്ക് ശേഷമുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങൾ.

മാർഷ് മക്ലെനന്റെ (NYSE: MMC) കീഴിലുള്ള മെർസർ, ജോലി, റിട്ടയർമെന്റ്, നിക്ഷേപം തുടങ്ങിയവയിൽ പഠനം നടത്തുന്ന സംവിധാനമാണ്. 2024ലെ ലിവിംഗ് സിറ്റി റാങ്കിംഗ് കഴിഞ്ഞ ദിവസമാണ് അവർ പുറത്തിറക്കിയത്. ഈ വർഷത്തെ റാങ്കിംഗിലും ഹോങ്കോങ്ങ് ഒന്നാം സ്ഥാനം നിലനിർത്തി. ഹോങ്കോങ്ങിന് ശേഷം സിംഗപ്പൂർ, സ്വിസ് നഗരങ്ങളായ സൂറിച്ച്, ജനീവ, ബാസൽ എന്നിവയാണ് ഏറ്റവും ചെലവേറിയ അഞ്ച് നഗരങ്ങൾ.

Similar Posts