Kuwait
കുവൈത്തിൽ കോവിഡ് മുൻനിരപ്പോരാളികൾക്കുള്ള സൗജന്യറേഷൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും
Kuwait

കുവൈത്തിൽ കോവിഡ് മുൻനിരപ്പോരാളികൾക്കുള്ള സൗജന്യറേഷൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും

Web Desk
|
31 Jan 2022 3:40 PM GMT

വിദേശികൾ ഉൾപ്പെടെ 90000 പേരെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുണ്ട്.

കുവൈത്തിൽ കോവിഡ് മുൻനിരപ്പോരാളികൾക്കുള്ള സൗജന്യറേഷൻ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കും. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുൻനിര ജീവനക്കാർക്കാണ് ആനുകൂല്യം. റേഷൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ ജംഇയകൾക്കും സാമൂഹ്യക്ഷേമ വകുപ്പിനും നിർദേശം നൽകിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു.

ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങൾ അയച്ച വിവരങ്ങൾ പ്രകാരം വാണിജ്യമന്ത്രാലയമാണ് ഭക്ഷ്യവിതരണത്തിനുള്ള പട്ടിക തയ്യാറാക്കിത്. വിദേശികൾ ഉൾപ്പെടെ 90000 പേരെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ഒന്ന് മുതൽ വിതരണം ആരംഭിക്കണമാണെന്നാണ് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ ശുറൈആൻ നിർദേശം നൽകിയത്.

വാണിജ്യ മന്ത്രാലയം , സാമൂഹ്യക്ഷേമ വകുപ്പ് , സഹകരണ സംഘങ്ങൾ എന്നിവയുടെ ഏകോപനത്തോടെയാണ് ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുക സ്വദേശികൾക്ക് റേഷൻ ഷോപ്പുകൾ വഴിയും വിദേശികളായ ജീവനക്കാർക്ക് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹാളുകൾ കേന്ദ്രീകരിച്ചും ആയിരിക്കും റേഷൻ ലഭ്യമാക്കുക . മുൻ അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്വബാഹിന്റെ നിർദേശം പ്രകാരം 2020 ൽ മന്ത്രിസഭയാണ് കോവിഡ് മുന്നണിപ്പോരാളികൾക്ക് പാരിതോഷികം നല്കാൻ പ്രത്യേക പ്രമേയത്തിലൂടെ തീരുമാനിച്ചത്

Related Tags :
Similar Posts