Kuwait
കുവൈത്തിൽ നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
Kuwait

കുവൈത്തിൽ നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

Web Desk
|
30 Aug 2022 4:23 PM GMT

ഗുരുതര ഗതാഗത നിയമലംഘകരേയും, പരിസ്ഥിതി നിയമങ്ങൾ അവഗണിക്കുന്നവരെയും നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി

കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഗുരുതര ഗതാഗത നിയമലംഘകരേയും, പരിസ്ഥിതി നിയമങ്ങൾ അവഗണിക്കുന്നവരെയും നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

താമസനിയമലംഘകരെയും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നടത്തിവരുന്ന പരിശോധന കാമ്പയിൻ രാജ്യത്തു സജീവമായി തുടരുകയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലാകുന്ന വിദേശികളെ വിചാരണ കൂടാതെ നാടുകടതാനുള്ള മന്ത്രിസഭാതീരുമാനം കർശനമായി നടപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം പ്രതീരുമാനിച്ചത്.

താമസരേഖകളിൽ ഇല്ലാത്തവരെയും ഗുരുതര നിയമലംഘനങ്ങൾ നടത്തിയവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് റെഫർ ചെയ്യണെമെന്നു പരിശോധക സംഘത്തിന് നിർദേശംലഭിച്ചിട്ടുണ്ട്. ഗുരുതര സ്വഭാവത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ, സ്പോണ്സറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യൽ, താമസരേഖ ഇല്ലാതിരിക്കൽ, കുവൈത്ത് സമുദ്രപരിധിയികൾ നിന്ന് അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തൽ, പൊതു സ്ഥലങ്ങളിലും മരുപ്രദേശങ്ങളിലും മാലിന്യം ഉപേക്ഷിക്കൽ, പൊതു ധാര്മികതക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടാൻ എന്നീ കുറ്റങ്ങൾ കണ്ടെത്തിയാൽ വിദേശികളാണെങ്കിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയക്കണമെന്ന് മാൻപവർ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി , വാണിജ്യ വ്യവസായമന്ത്രാലയം, എന്നീ വകുപ്പുകൾക്കു ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്‌. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 627 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Similar Posts