Kuwait
![ഫലസ്തീൻ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി ഫലസ്തീൻ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി](https://www.mediaoneonline.com/h-upload/2023/10/17/1393193-sheikh-salem.webp)
Kuwait
ഫലസ്തീൻ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി
![](/images/authorplaceholder.jpg?type=1&v=2)
17 Oct 2023 2:12 AM GMT
ഫലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോൺ സംഭാഷണം നടത്തി.
ശൈഖ് സലീമിനെ ഫോണിൽ വിളിച്ച ഈജിപ്ത് വിദേശകാര്യമന്ത്രി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഇസ്രായേൽ ആക്രമണം തടയുന്നതിനും, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു