വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യുറോപ്യന്‍ പര്യടനം ആരംഭിച്ചു
|കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യുറോപ്യന്‍ പര്യടനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇറ്റലിയിലെത്തിയ ശൈഖ് സാലം ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കുവൈത്ത് പൗരന്മാർക്ക് ഷെങ്കന്‍ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാനുള്ള ആവശ്യമായിരിക്കും പ്രധാനമായും ശൈഖ് സാലം ഉന്നയിക്കുക. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശ സന്ദർശനത്തിനു മുന്നേ യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും ശൈഖ് സലിം വിരുന്ന് നല്‍കിയിരുന്നു.
കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ രാജ്യങ്ങളിൽ വിസ രഹിതമായി സഞ്ചരിക്കാനുള്ള അനുമതി നൽകണമെന്നത് കുവൈത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തോടെ വിഷയത്തിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയും. കുവൈത്തിൽനിന്നുള്ള ഏറെ പേർ സന്ദർശകരായുള്ള ഇടമാണ് യൂറോപ്പ്.