Kuwait
വൈദ്യുതി ഉൽപ്പാദനത്തിൽ ഗള്‍ഫ്‌ മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം
Kuwait

വൈദ്യുതി ഉൽപ്പാദനത്തിൽ ഗള്‍ഫ്‌ മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം

Web Desk
|
4 Jan 2024 5:19 AM GMT

വൈദ്യുതി ഉൽപ്പാദനത്തിൽ ഗള്‍ഫ്‌ മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസിയിലെ വൈദ്യുതി ഉൽപ്പാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്.

ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചിലവഴിച്ചത്.

വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറയ്ക്കുവാന്‍ കുവൈത്തിന് സാധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ വൈദ്യുതി ഉൽപ്പാദന കരാറുകളുടെ മൂല്യം 40% വർദ്ധിച്ച് $19 ബില്യൺ ആയിട്ടുണ്ട്.

കുവൈത്തിലെ ജല-വൈദ്യുതി ഉൽപ്പാദന പദ്ധതികളുടെ കമ്മീഷൻ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാർഷിക വൈദ്യുതി ഉല്‍പ്പാദനം മൂന്ന് മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവൽക്കരിക്കുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Similar Posts