Kuwait
Kuwait Home Ministry of Interior will take strong action against vote trading
Kuwait

വോട്ട് കച്ചവടക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
21 May 2023 7:22 PM GMT

വോട്ടർമാരെ സ്വാധീനിക്കുന്നത് നിരീക്ഷിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വോട്ട് കച്ചവടത്തിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അനധികൃത വോട്ട് വാങ്ങലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

വോട്ടിന് പകരം പണവും ഉപഹാരങ്ങളും നൽകുന്നത് അഞ്ച് വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

വോട്ടർമാരെ സ്വാധീനിക്കുന്നത് നിരീക്ഷിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചതായും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ജൂൺ ആറിന് 50 അംഗ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 254 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.




Similar Posts