Kuwait
കുവൈത്തില്‍ നാളെമുതല്‍ ആറുദിവസം ശക്തമായ തണുപ്പിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍
Kuwait

കുവൈത്തില്‍ നാളെമുതല്‍ ആറുദിവസം ശക്തമായ തണുപ്പിന് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍

Web Desk
|
16 Jan 2022 9:21 AM GMT

പകല്‍ 12 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസിനും രാത്രിസമയങ്ങളില്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനിലയുണ്ടാകുക

കുവൈത്തില്‍ നാളെ വൈകുന്നേരം മുതല്‍ ശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. തണുപ്പ് 6 ദിവസം വരെ നീണ്ടുനില്‍ക്കുമെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് ശ്കതമായ തണുപ്പ് അനുഭവപ്പെടുകയെന്നും കാലാവസ്ഥ ശാസ്ത്രജ്ഞന്‍അദേല്‍ അല്‍ മര്‍സൂഖ്പറഞ്ഞു.

അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്തായി കേന്ദ്രീകരിക്കുന്ന 30 മുതല്‍ 40 കി.മീ വേഗതയുള്ള ന്യൂനമര്‍ദം മൂലം 22 ശനിയാഴ്ച വൈകുന്നേരത്തോടെ തണുപ്പ് കുറയുമെന്നും അല്‍ മര്‍സൂഖ് പ്രത്യാഷ പ്രകടിപ്പിച്ചു.

വടക്കന്‍ റഷ്യ കേന്ദ്രീകരിച്ചുള്ള സൈബീരിയന്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുത്ഭവിക്കുന്ന വടക്കന്‍ ശീതക്കാറ്റ് വീശുന്നതാണ് കുവൈത്തില്‍ താപനില കുറയാന്‍ കാരണമാകുന്നത്. പകല്‍ 12 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസിനും രാത്രിസമയങ്ങളില്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനിലയുണ്ടാകുക. കരയിലും തുറസ്സായ പ്രദേശങ്ങളിലും പുലര്‍ച്ചെ മഞ്ഞ് വീഴ്ചയുമുണ്ടാകും. 23 ഞായറാഴ്ച വൈകുന്നേരം വരെ തണുപ്പ് തുടരും.

Similar Posts