Kuwait
KUWAIT, INDIA
Kuwait

ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകളോട് മികച്ച രീതിയിലാണ് കുവൈത്ത് പ്രതികരിക്കുന്നതെന്ന് അംബാസിഡര്‍

Web Desk
|
27 May 2023 2:24 AM GMT

ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകളോട് മികച്ച രീതിയിലാണ് കുവൈത്ത് പ്രതികരിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുംവിധം പരസ്പര സാമ്പത്തിക പങ്കാളിത്തമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ജൂണ്‍ മാസത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. ലോകത്തിലെ അതിവേഗം വളരുന്ന ടൂറിസം സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. മസൂറി,നൈനിറ്റാള്‍, ഷിംല തുടങ്ങീ ഇന്ത്യയിലെ മിക്ക ഭാഗങ്ങളും വിദേശികളെ ഏറെ ആകർഷിക്കുന്ന ഭൂപ്രദേശങ്ങളാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts