Kuwait
Kuwait
ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന് ധന കാര്യ മന്ത്രാലയം
|23 Dec 2023 3:54 AM GMT
സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന്, കുവൈത്ത് ധന കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി തലാൽ അൽ നിംഷ് പറഞ്ഞു .
ഒ.ഐ.സിയിലേക്കുള്ള കുവൈത്തിന്റെ സംഭാവന ഒമ്പതു ശതമാനമാണ്. ഒ.ഐ.സിക്കും അനുബന്ധ സംഘടനകൾക്കും സംഭാവനകൾ നൽകാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ഒ.ഐ.സി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടേറിയറ്റിൽ സ്ഥിരം ധനകാര്യ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അൽ നിംഷ്.