Kuwait
![Blood donation camp Blood donation camp](https://www.mediaoneonline.com/h-upload/2023/05/10/1368684-blood-donation2.webp)
Kuwait
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ രക്ത ദാനക്യാമ്പ് സംഘടിക്കുന്നു
![](/images/authorplaceholder.jpg?type=1&v=2)
10 May 2023 8:13 PM GMT
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ, സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം, കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിക്കുന്നു.
മെയ് 12 വെളളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ വൈകുന്നേരം 6 മണി വരെ സബാഹ് ഹോസ്പിറ്റലിന് അടുത്തുള്ള ഷൈഖ സൽവ സെന്ററിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇസ് ലാഹി സെൻറർ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.