ജീവനക്കാർക്ക് ദ്വി വാർഷിക ട്രാൻസ്ഫറുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
|ജീവനക്കാരുടെ ന്യായമായ വിതരണം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യ സൗകര്യങ്ങളുടെ പ്രവർത്തനാവശ്യങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യം
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ദ്വി വാർഷിക ട്രാൻഫർ നടപടികൾ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതോടെ മന്ത്രാലയത്തിലെ ജീവനക്കാർ വർഷത്തിൽ രണ്ടുതവണ, പ്രത്യേകിച്ച് ഏപ്രിൽ, ഒക്ടോബർ, മാസങ്ങളിൽ ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിതരാകും. മന്ത്രാലയം നൽകുന്ന ഔദ്യോഗിക ഫോം ഉപയോഗിച്ചാണ് ട്രാൻഫർ അഭ്യർത്ഥനകൾ സമർപ്പിക്കേണ്ടത്.
മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലുടനീളമുള്ള ജീവനക്കാരുടെ ന്യായമായ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സൗകര്യങ്ങളുടെ പ്രവർത്തന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക വ്യവസ്ഥകളും നിയന്ത്രണങ്ങളും അടങ്ങിയതാണ് ട്രാൻസ്ഫർ പ്രകിയ. ജോലിയുടെ പേര്, യോഗ്യതകൾ, അക്കാദമിക് ക്രെഡൻഷ്യലുകൾ എന്നിവ അടിസ്ഥാനമാക്കി ജീവനക്കാരുടെ ട്രാൻസ്ഫറിന്റെ പ്രയോജനം വിലയിരുത്തുന്നതിന് മന്ത്രാലയത്തിനുള്ളിലെ ബന്ധപ്പെട്ട അധികാരികളുകളുമായി ഈ പ്രകിയക്ക് ഏകോപനം ആവശ്യമാണ്. ഈ നീക്കം ഉയർന്ന സേവന നിലവാരം നിലനിർത്തുന്നതിന് സഹായിക്കും.