Kuwait
ബാച്ചിലർമാരെ താമസിപ്പിക്കുന്ന സ്വദേശികൾക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി
Kuwait

ബാച്ചിലർമാരെ താമസിപ്പിക്കുന്ന സ്വദേശികൾക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി

Web Desk
|
23 Nov 2023 7:09 PM GMT

ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുൻസിപ്പൽ അധികൃതർ

സ്വദേശികൾ താമസിക്കുന്ന പാർപ്പിട മേഖലയിൽ പരിശോധന ശക്തമാക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി .

കഴിഞ്ഞ ദിവസം അൽ-ഖസർ, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളിലായി നടന്ന പരിശോധനയിൽ ബാച്ചിലേഴ്സ് താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.

വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും, ക്യാപിറ്റൽ, ജഹ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് കാമ്പയിന് നേതൃത്വം നൽകിയത്.രാജ്യത്ത് കുവൈത്തി പൗരൻമാർ പാർക്കുന്ന മേഖലകളിൽ ബാച്ചിലേഴ്‌സിന് താമസം അനുവദിക്കാറില്ല. എന്നാൽ, നിരവധി പ്രവാസികളാണ് അനധികൃതമായി ഇവിടങ്ങളിൽ താമസിക്കുന്നത്.

അതേസമയം പാർപ്പിട വിഷയം പഠിക്കുവാനായി ചുമതലപ്പെടുത്തിയ സമിതിയുടെ കഴിഞ്ഞ ആറു മാസത്തെ റിപ്പോർട്ട് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ-ഷൂലക്ക് സമർപ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുവാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവരടക്കമുള്ളവർ സ്വദേശി മേഖലയിൽ താമസിക്കുന്നത് രാജ്യ സുരക്ഷയക്ക് അടക്കം ഭീഷണിയാണ്.

ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു

Similar Posts