Kuwait
Souq Mubarakiya
Kuwait

സൂഖ് മുബാറക്കിയയിലും പരിസരത്തും വന്‍ വികസന പദ്ധതികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി

Web Desk
|
13 July 2023 2:28 AM GMT

കുവൈത്തിലെ ഏറ്റവും പഴക്കമേറിയ സൂഖ് മുബാറക്കിയയിലും പരിസരത്തും വന്‍ വികസന പദ്ധതികളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധമായ പദ്ധതിക്ക് അംഗീകാരം നൽകി.

55 മില്യൺ ദിനാറാണ് മുബാറക്കിയ വികസന പദ്ധതികള്‍ക്ക് വകയിരുത്തുക. സൂഖ് മുബാറക്കിയ മാർക്കറ്റുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, സമീപമുള്ള വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്ക് എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിക്കും.

കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവയ്ക്കിടയിലാണ് ജനപ്രിയ മാർക്കറ്റായ സൂഖ് മുബാറക്കിയ സ്ഥിതി ചെയ്യുന്നത്. 21,000 ത്തോളം കടകള്‍ ഉള്‍പ്പടെ ഏകദേശം 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുബാറകിയ സൂക്കിന് 200 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. പ്രദേശത്തെക്കുറിച്ച് മുമ്പ് നടത്തിയ പഠനങ്ങളും ഇറ്റാലിയൻ ചാൻസലർ മാർക്കോ ബെൽജിയോഗോസോ 1969-ൽ നടത്തിയ ഏരിയൽ ഫോട്ടോഗ്രാഫുകളും മുനിസിപ്പാലിറ്റി അവലോകനം ചെയ്യും.

വികസന പദ്ധതികളുടെ ഭാഗമായി ബോട്ടിക് ഹോട്ടലും, ആരാധനാലയങ്ങളും, സൗദി അറേബ്യയുടെ സ്ഥാപകനായ ഇമാം അബ്ദുൽറഹ്മാൻ അൽ-ഫൈസലിന്റെ പേരില്‍ മ്യൂസിയവും സ്ഥാപിക്കും. വിശാലമായ കാര്‍ പാര്‍ക്കിംഗിനും സന്ദർശകരുടെ പ്രവേശനത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി അറിയിച്ചു.

Similar Posts