അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കുക്കാൻ കുവൈത്ത് നേവിയും
|അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന നാവികാഭ്യാസത്തിൽ കുവൈത്ത് നേവിയും പങ്കെടുക്കുമെന്ന് കുവൈത്ത് നാവിക സേനാ കമാൻഡർ കോമ്മഡോർ ഹസാ അൽ-അലാത്തി അറിയിച്ചു. കുവൈത്തിലെ ശുവൈഖ് പോർട്ടിൽ നങ്കൂരമിട്ട ഇന്ത്യൻ പടക്കപ്പൽ ഐ.എൻ.എസ് ടെഗ്ഗിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഐ.എൻ.എസ് ടെഗ്ഗ് കുവൈത്തിലെത്തിയത്.
മേഖലയിലെയും ഏദൻ ഉൾക്കടലിലെയും സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ ഐ.എൻ.എസ് ടെഗ്ഗ് വലിയ പങ്ക് വഹിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് അഭിപ്രായപ്പെട്ടു.
ഈമാസം 18നാണ് ഇന്ത്യൻ നാവികസേനാ കപ്പൽ കുവൈത്തിലെത്തിയത്. ശുവൈഖിൽ പോർട്ടിൽ നങ്കൂരമിട്ട കപ്പലിന് ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. കുവൈത്ത് നേവി, കുവൈത്ത് പോർട്ട് അതോറിറ്റി, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ എന്നിവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.