Kuwait
പൊടിക്കാറ്റ് കുറയ്ക്കാന്‍ മരുപ്രദേശങ്ങളില്‍  വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait

പൊടിക്കാറ്റ് കുറയ്ക്കാന്‍ മരുപ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി കുവൈത്ത്

Web Desk
|
2 Jun 2022 7:16 AM GMT

കുവൈത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പൊടിക്കാറ്റ് കുറയ്ക്കുന്നതിനായി പരിസ്ഥിതി അതോറിറ്റിയും കാര്‍ഷിക-മത്സ്യവിഭവ അതോറിറ്റിയും കൈകോര്‍ക്കുന്നു. മരുപ്രദേശങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്.

വനവല്‍ക്കരണത്തിലൂടെ പൊടിക്കാറ്റ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. മണ്ണിനെ ഉറപ്പുള്ളതാക്കുന്നതിനും പൊടി പടരുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിവിധ എന്‍ജിഒകളുമായും സര്‍ക്കര്‍ സഥാപനങ്ങളുമായും സഹകരിക്കുമെന്നും പരിസ്ഥിതി അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള അഹമ്മദ് അല്‍ ഹമൂദ് അല്‍ സബാഹ് പറഞ്ഞു.

Similar Posts