Kuwait
Kuwait rejected the request of Egypt to grant visas to the workers
Kuwait

'തൊഴിലാളികൾക്ക് വിസ അനുവദിക്കണം': ഈജിപ്തിന്റെ അഭ്യർഥന തള്ളി കുവൈത്ത്‌

Web Desk
|
6 March 2023 6:13 PM GMT

കുവൈത്തില്‍ നേരത്തെ ഈജിപ്തുകാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു

കുവൈത്തില്‍ ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള വിലക്ക് നീക്കാനുള്ള ഈജിപ്ഷ്യൻ അധികൃതരുടെ അഭ്യർത്ഥന പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ നിരസിച്ചു. കുവൈത്തില്‍ നേരത്തെ ഈജിപ്തുകാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

വ്യാജ തൊഴില്‍ കമ്പനികളുടെ ഫയലുകളിൽ ഈജിപ്ഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കുവൈത്തിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്തില്‍ താമസ അനുമതിയുള്ളവര്‍ക്കും വിലക്ക് ബാധകമല്ല. ഈജിപ്ഷ്യൻ തൊഴിലാളികളെ കൊണ്ടുവരാൻ രാജ്യത്തെ കമ്പനികൾക്ക് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഇളവ് നൽകിയെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന ഇലക്ട്രോണിക് ലേബർ ലിങ്ക് റദ്ദാക്കിയതായും അതിലേക്ക് തിരികെ പോകുവാനുള്ള സാധ്യതയില്ലെന്നും ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ കുവൈറ്റ് ടൈം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണു ഈജിപ്തുകാര്‍.

Related Tags :
Similar Posts