ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വിസ നടപടികള്‍ കുവൈത്ത് നിര്‍ത്തിവെച്ചു
|തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നിര്‍ത്തിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വിസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ച തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് പ്രാദേശിക മധ്യമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്തില്‍ വിസയുള്ളവര്‍ക്കും വിലക്ക് ബാധകമല്ലെന്നാണ് സൂചനകള്‍.
തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈന്‍സ് നിര്‍ത്തിയിരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരുന്നതിനിടെയാണ് കുവൈത്ത് ഫിലിപ്പിനോ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈന്‍സുകാര്‍.